Pages

Sunday, August 28, 2011

English Reader Standard X Kerala

പാഠപുസ്തകവിചാരം
(Analysis of Textbook - Standard X)
സ്‌കൂളുകള്‍ തുറന്നുവല്ലോ? ഈ വര്‍ഷത്തെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ പുതിയ പാഠപുസ്തകത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നറിയാം. 2009ല്‍ മാറിയ 8-ാം ക്ലാസ് പാഠപുസ്തകം, 2010ല്‍ മാറിയ 9-ാം ക്ലാസ് പാഠപുസ്തകം എന്നിവയിലൂടെ കടന്നുവന്ന കുട്ടികളാണ് ഇപ്പോള്‍ പത്താം ക്ലാസ്സില്‍ എത്തി നില്‍ക്കുന്നത്. അവര്‍ക്ക് പുസ്തകത്തിലെ പ്രതപാദനരീതി ആശങ്കയുണ്ടാക്കുവാനിടയില്ല. പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന issue based pedagogyയുടെ മൂല്യാംശങ്ങള്‍ ഉള്‍ക്കൊണ്ട് വന്ന കുട്ടികളായതിനാല്‍ അവര്‍ക്ക് ആശങ്കയുടെ പ്രശ്‌നം ഉണ്ടാകാനിടയില്ല. അധ്യാപക പരിശീലനത്തിലൂടെ പുതിയ പാഠപുസ്തകം പരിചയപ്പെട്ട അധ്യാപകര്‍ക്കും പുസ്തകത്തെക്കുറിച്ച് ആശങ്കകളുണ്ടാവാനിടയില്ല എന്ന് തറപ്പിച്ച് പറയാം. ഐ.ടി.ഒഴികെയുളള എല്ലാ പാഠപുസ്തകങ്ങളും മാറുന്നു എന്നതിനാല്‍ പഴയപുസ്തകങ്ങള്‍ വാങ്ങി മുന്‍കൂറായി പഠനം നടത്തുവാന്‍ കുട്ടികള്‍ക്ക് കഴിയുന്നില്ല എന്ന് പറയാം. പക്ഷെ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പാഠപുസ്തകങ്ങള്‍ വിതരണം നടന്നു എന്നത് ആശ്വാസകരമായ കാര്യം തന്നെയാണ്.
ഇംഗ്ലീഷ് പാഠപുസ്തകം
പാഠപുസ്തകം, ഉപപാഠപുസ്തകം, പ്രാക്ടീസ് പുസ്തകം എന്നിവയായിരുന്നു പത്താം ക്ലാസ്സില്‍ നിലവിലുണ്ടായിരുന്ന പാഠപുസ്തകങ്ങള്‍. എന്നാല്‍ കുട്ടിയുടെ പഠനഭാരം കുറയ്ക്കും വിധം മൂന്ന് പുസ്തകങ്ങളിലുണ്ടായിരുന്ന മുഖ്യ ആശയങ്ങള്‍ക്ക് ചോര്‍ച്ചയുണ്ടാകാതെയാണ് പുതിയ പാഠ്യപദ്ധതിയില്‍ ഊന്നിയ പാഠപുസ്തകം പുറത്തിറങ്ങുന്നത്.
കേരള കരിക്കുലം ഫ്രയിംവര്‍ക്ക് 2007 മുന്നോട്ട് വച്ച പ്രശ്‌നാധിഷ്ഠിത സമീപനത്തിന്റെ ചുവട് പിടിച്ചാണ് ഈ പാഠപുസ്തകം തയ്യാറാക്കിയിട്ടുളളത്. തലമുറകളുടെ അന്തരം, ലിംഗ വ്യത്യാസം, സിനിമ, ജീവിത ക്ലേശങ്ങള്‍, കല/സംസ്‌കാരം തുടങ്ങിയ വിഷയങ്ങളാണ് ഈ പാഠപുസ്തകത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ഭാഷ ആസ്വാദ്യമാക്കുന്നതിനും അതിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഭാഷാ വൈദഗ്ധ്യം നേടുന്നതിനും കുട്ടികളെ സഹായിക്കുന്ന തരത്തിലുളള പാഠഭാഗങ്ങളാണ് പാഠപുസ്തകത്തിലുളളത്.
പാഠപുസ്തകവിശകലനം ചെയ്യുമ്പോള്‍ മനസ്സിലേക്ക് ഓടി വരുന്ന കുറേ ചോദ്യങ്ങളുണ്ട്. ആരാണ് പാഠപുസ്തകം തയ്യാറാക്കിയത്, ആര്‍ക്കുവേണ്ടിയാണ് പാഠപുസ്തകം തയ്യാറാക്കിയത്, എന്തെല്ലാമാണി പുസ്തകത്തിന്റെ ഉളളടക്കം, എങ്ങനെയാണ് പാഠങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
പുസ്തകം തയ്യാറാക്കിയത് ആരാണ്?
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അറിയപ്പെടുന്ന ഭാഷാപണ്ഡിതന്മാരും ക്ലാസ് മുറികളില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന അനുഭവസമ്പന്നരായ അധ്യാപകരും എസ്.സി.ഇ.ആര്‍.ടി. കരികുലം വിദഗ്ധരും അടങ്ങുന്ന ഒരു സമിതിയാണ് പാഠപുസ്തകം രൂപകല്‍പ്പന ചെയ്തത്. ഈ സമിതിക്ക് പുറമേ നിന്നുളള വിദഗ്ധര്‍, കരികുലം സബ് കമ്മിറ്റി, വിദ്യാഭ്യാസ മന്ത്രി അടങ്ങുന്ന കരികുലം കമ്മിറ്റി എന്നീ സമിതികളുടെ സൂക്ഷമപരിശോധനയും അംഗീകാരവും നേടിയാണ് പാഠപുസ്തകം പുറത്തിറങ്ങുന്നത്.
പുസത്കം ആര്‍ക്കുവേണ്ടി?
സംശയമില്ലാത്ത ഒരു ചോദ്യമാണിത്. പാഠപുസ്തകം കുട്ടികള്‍ക്കു വേണ്ടി തന്നെയാണ്. കുട്ടിയുടെ ഭാഷാവികസനം ലക്ഷ്യമാക്കിയാണ് പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഭാഷാപഠനത്തില്‍ പാഠപുസ്തകം ആത്യന്തഗ്രന്ഥമല്ല. എന്നാല്‍ പഠനവുമായി ബന്ധപ്പെട്ട് നോക്കുമ്പോള്‍ ഒരു പൊതു ചട്ടകൂട് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. ആയതിനാലാണ് പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കുന്നത്.
കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളില്‍ അവശ്യം വേണ്ട വസ്തുതകള്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കുട്ടികളുടെ സ്വതന്ത്ര വായനയ്ക്ക് അവസരം നല്‍കുന്നതായിരിക്കണം പാഠപുസ്തകം. കുട്ടികളുടെ സര്‍ഗാത്മകമായ വായന സാധ്യമാകുന്നതായിരിക്കണം പാഠപുസ്തകം. വിവിധ തലങ്ങളിലുളള വായനയ്ക്ക് അവസരം നല്‍കുന്നതായിരിക്കണം അതിലെ ഉളളടക്കം. സ്വതന്ത്രമായി ആശയങ്ങള്‍ ആവിഷ്‌കരിക്കുവാനും കൂട്ടുകാരുമായി ചര്‍ച്ച ചെയ്യുന്നതിന് അവസരം നല്‍കുന്നതുമായിരിക്കണം. വായനയുടെ ഫലമായി കൂട്ടുകാരുമൊത്ത് ആശയങ്ങള്‍ പങ്കുവയ്ക്കുവാനും അധ്യാപകരുമായി സംവേദിക്കാനും അവസരം നല്‍കുന്നതായിരിക്കണം. മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടുളള പഠനസാധ്യത, അന്വേഷണസാധ്യതകള്‍ എന്നിവയും അത് ഉറപ്പാക്കണം. ഇപ്പോള്‍ പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയിട്ടുളള പാഠപുസ്തകത്തില്‍ ഇതിനുളള അവസരങ്ങള്‍ നിരവധിയുണ്ട് എന്ന് നിസ്സംശയം പറയാം. പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് പാഠപുസ്തകത്തില്‍ തന്നെ അവസരം നല്‍കിയിട്ടുണ്ട്.
പാഠപുസ്തകത്തില്‍ എന്തെല്ലാം?
ഓരോ യൂണിറ്റും പല ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇവ issue വുമായി വളരെ സൂക്ഷമമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഓരോ യൂണിറ്റിലും ഒരു ഗദ്യഭാഗവും ഒരു കവിതയും പ്രധാന വായനയ്ക്കുളള പാഠങ്ങളായും മറ്റൊരു ഗദ്യഭാഗവും ഒരു കവിതയും അധികവായനയ്ക്ക് (Extended Reading) ആയും നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ക്ക് വിവിധ തരത്തിലുളള സാഹിത്യരചനങ്ങള്‍ പരിചയപ്പെടുത്തും വിധമാണ് പാഠപുസ്തകം തയ്യാറാക്കിയിട്ടുളളത്. നോവല്‍, കാര്‍ട്ടൂണുകള്‍, എഡിറ്റോറിയലുകള്‍, ഇന്റര്‍വ്യൂകള്‍, പ്രസംഗങ്ങള്‍, ചെറുകഥകള്‍ തുടങ്ങിയ സാഹിത്യശാഖകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു ഈ പാഠപുസ്തകം.
പാഠഭാഗത്തേക്ക് കടക്കുന്നതിനുളള പ്രവര്‍ത്തനം എന്ന നിലയില്‍ പാഠഭാഗം ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ യൂണിറ്റിലും ഒരു entry activity നല്‍കിയിട്ടുണ്ട്. കാര്‍ട്ടൂണ്‍, ഇന്റര്‍വ്യൂ, ചെറുകഥ തുടങ്ങിയവ entry activity ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എഴുത്തുകാരെ കുറിച്ചുളള ലഘുവിവരണങ്ങള്‍, വായനയ്ക്ക് കൃത്യമായ ദിശാബോധം നല്‍കാന്‍ ‘Keep Track of Your Reading’, ഐ.ടി. സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ‘Reach and Read’, വായനയ്ക്കിടയില്‍ കണ്ടെത്തുന്ന വ്യത്യസ്തമായ വാക്കുകള്‍ കുറിക്കുന്നതിന് ‘Personal Wordlist’, വാക്കുകളുടെ ഉത്ഭവം കണ്ടെത്തുന്നതിന് ‘Back to the Roots’, വായന ആരംഭിക്കുമ്പോള്‍ കുട്ടികള്‍ ഊഹിക്കുന്ന വസ്തുതകളാണോ പാഠഭാഗത്തിലുണ്ടായിരുന്നത് എന്ന് അവലോകനം ചെയ്യാന്‍ ‘Let’s Look Back’ എന്നീ പ്രവര്‍ത്തനങ്ങള്‍ ഓരോ യൂണിറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാഠത്തോടൊപ്പം തന്നെ വായനയ്ക്ക് സഹായകമാകുംവിധം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുളളതും വായനതുടര്‍ച്ചയ്ക്ക് സഹായകമാകും. അര്‍ത്ഥവത്തായ അംശങ്ങളായി പാഠങ്ങളെ തിരിച്ചിട്ടുളളതിനാല്‍ (Pause and Reflect) വായനയ്ക്കിടയില്‍ ഇനിയെന്ത് എന്ന് സ്വയം ചിന്തിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.
പ്രധാനവായനയ്ക്കുളള ഗദ്യഭാഗത്തിന് ശേഷം നല്‍കിയിട്ടുളള Ready Reference കുട്ടികള്‍ക്ക് ഏതെങ്കിലും വാക്ക് സംശയം തോന്നുമ്പോള്‍ നോക്കാന്‍ സഹായകരമാണ്. പാഠഭാഗത്തിന് ശേഷം നല്‍കിയിട്ടുളള Textual Activities കുട്ടികളെ പാഠഭാഗം ഉറപ്പിക്കുന്നതിന് സഹായിക്കുന്നു. താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ ഓരോ കുട്ടിക്കും സ്വയം വിലയിരുത്തുവാന്‍ Self-assessment checklist പ്രവര്‍ത്തനങ്ങളോടൊപ്പം നല്‍കിയിട്ടുണ്ട്. കൂടാതെ ഓരോ യൂണിറ്റിലെയും പ്രധാന പാഠഭാഗത്തിന് ശേഷം കുട്ടികളുടെ പദപരിചയം ഉറപ്പിക്കുന്നതിന് സഹായകമായ Vocabulary activities നല്‍കിയിട്ടുണ്ട്. ഗ്രാമര്‍ സിദ്ധാന്തങ്ങള്‍ പരിചയപ്പെടുന്നതിനും പ്രയോഗിക്കുന്നതിനും കുട്ടികള്‍ക്ക് സാധ്യത നല്‍കുന്ന Language activities പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ വാല്യത്തിനും ഒടുവില്‍ പാഠപുസ്തകത്തിലെ എല്ലാ പാഠങ്ങളിലും ഉളള കഠിനപദങ്ങളുടെ വാക്കര്‍ത്ഥം Glossaryയായി നല്‍കിയിട്ടുണ്ട്. കൂടാതെ ആ പദം ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുളള ഓരോ വാക്യവും ഉച്ചരിക്കേണ്ട രീതിയും (phonetic script) നല്‍കിയിട്ടുണ്ട്.
പാഠപുസ്തകത്തിലെ രചനകള്‍
ബ്രിട്ടീഷ്, അമേരിക്കന്‍ സാഹിത്യരചനകള്‍ മാത്രം നിറഞ്ഞിരുന്ന പാഠപുസ്തകങ്ങളില്‍ നിന്നും വിഭിന്നമായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ സംസ്‌കാരങ്ങളില്‍ നിന്നുണ്ടായ സാഹിത്യരചനകള്‍ ഉള്‍പ്പെടുത്തിയതാണ് ഈ പാഠപുസ്തകം. ബ്രിട്ടീഷ്, അമേരിക്കന്‍, ഇന്‍ഡ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുക്കാരെ ഉള്‍പ്പെടുത്തിയതു കൂടാതെ ഇന്‍ഡ്യന്‍ സാഹിത്യത്തിലെ പരിഭാഷകള്‍, യൂറോപ്യന്‍ ഭാഷകളില്‍ (ഇറ്റാലിയന്‍, റഷ്യന്‍) നിന്നുളള പരിഭാഷകള്‍, കിഴക്ക് ഏഷ്യന്‍ (ജപ്പാന്‍) പരിഭാഷകള്‍ തുടങ്ങിയ സാഹിത്യരചനങ്ങള്‍ നിറഞ്ഞതാണ് ഈ പുസ്തകം. രണ്ട് മലയാളി എഴുത്തുകാരുടെ രചനകള്‍ ഉള്‍പ്പെട്ട പുസ്തകമാണിത് എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കേരള പാഠപുസ്തകങ്ങളില്‍ മലയാളി എഴുത്തുകാരുടെ സാന്നിധ്യം ഇത്രത്തോളം മുമ്പെങ്ങും ഉണ്ടായിട്ടില്ല.
യൂണിറ്റുകളിലൂടെ
ഒന്നാം യൂണിറ്റ് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. മൂന്ന് ഇന്‍ഡ്യന്‍ എഴുത്തുകാരുടെ രചനകള്‍ ഈ യൂണിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാര്‍ട്ടൂണിലൂടെയാണ് യൂണിറ്റ് ആരംഭിക്കുന്നത്. ആര്‍.കെ.നാരായണിന്റെ Father’s Help എന്ന രസകരമായ കഥയാണ് പ്രധാന പാഠമായി നല്‍കിയിട്ടുളളത്. മറ്റൊരു ഇന്‍ഡ്യന്‍ കവി, നിസ്സിം ഇസക്കിയേലിന്റ Night of the Scorpion എന്ന കവിതയാണ് വിശദമായ പഠനത്തിന് നല്‍കിയിട്ടുളളത്. അധികവായനയ്ക്ക് ഗദ്യഭാഗത്ത് നിന്നും ഇന്‍ഡ്യന്‍ എഴുത്തുകാരി അനിതാ ദേശായിയുടെ Games at Twilight എന്ന കഥയും ആഫ്രിക്കന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഒക്കാറയുടെ Once upon a Time എന്ന കവിതയും നല്‍കിയിട്ടുണ്ട്.
രണ്ടാം യൂണിറ്റ് ആരംഭിക്കുന്നത് ഇറ്റാലിയന്‍ എഴുത്തുകാരനായ ഇറ്റാലോ കാല്‍വിനോയുടെ ഒരു ചെറു കഥയില്‍ നിന്നാണ്. നിഗൂഢത എന്ന വിഷയത്തിന് പ്രാധാന്യം നല്‍കി മെക്‌സിക്കന്‍ എഴുത്തുകാരന്‍ ഒക്‌ടേവിയ പാസ്സിന്റെ The Blue Bouquet എന്ന കഥയും ഇന്‍ഡ്യന്‍ വംശജയും കനേഡിയന്‍ എഴുത്തുകാരിയുമായ സുജാത ഭട്ടിന്റെ The Himalayas എന്ന കവിതയും പ്രധാന പാഠങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നു. അധികവായനയ്ക്ക് ഗദ്യഭാഗത്ത് നിന്നും The Method of Sherlock Holmes എന്ന നോവല്‍ ഭാഗവും റ്റി.എസ്. ലിയറ്റിന്റെ Skimbleshanks: The Railway Cat എന്ന കവിതയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
റസൂല്‍ പൂക്കുട്ടിയുടെ ഇന്റര്‍വ്യൂവാണ് മൂന്നാം യൂണിറ്റ് ആരംഭത്തില്‍. സിനിമ എന്ന ആശയത്തിലൂന്നിയ ഈ യൂണിറ്റില്‍ മലയാളിയായ ദേശീയ അവാര്‍ഡ് ജേതാവ് ഡോ. സി. എസ്. വെങ്കിടേശ്വരന്റെ Tea-shops in Malayalam Cinema എന്ന സിനിമയെക്കുറിച്ചുളള സാംസ്‌കാരികപഠനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാഷ, സിനിമ, വെബ്‌സൈറ്റ്, വീഡിയോ, ഇന്റര്‍നെറ്റ് തുടങ്ങിയവയ്ക്ക് പഠനത്തിലുളള സ്വാധീനം കുട്ടികള്‍ക്ക് നല്‍കുന്ന യൂണിറ്റാണിത്. Celluloid Heroes എന്ന കിങ്‌സ് ഗാനവും ജാപ്പനീസ് എഴുത്തുകാരനായ അകിര കുറസോവയുടെ Sunshine through the Rain എന്ന തിരക്കഥയും നല്‍കിയിരിക്കുന്നു.
ഇനിയുളള പാഠങ്ങള്‍ രണ്ടാം വാല്യത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിറ്റ് നാല് ജീവിതക്ലേശങ്ങള്‍ എന്ന പ്രശ്‌നമാണ് അവതരിപ്പിക്കുന്നത്. The Beggar who Opened his Eyes Wide എന്ന ലിമറിക്കിലൂടെ ആരംഭിക്കുന്ന യൂണിറ്റില്‍ The Beggar and the King എന്ന ഏകാംഗ നാടകമാണ് പരിചയപ്പെടുത്തുന്നത്. ജീവിതത്തിലെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങി സമൂഹത്തിന്റെ അരികുകളിലേക്ക് തളളപ്പെട്ടവരുടെ കഥകള്‍ പറയുന്ന ഈ യൂണിറ്റില്‍ നല്‍കിയിട്ടുളള കവിത മലയാളിയായ കെ. സച്ചിദാനന്ദന്റെ Cactus എന്ന കവിതയാണ് നല്‍കിയിട്ടുളളത്. അധികവായനയ്ക്ക് ഗദ്യഭാഗത്ത് നിന്നും റഷ്യന്‍ സാഹിത്യകാരനായ ആന്റണ്‍ ചെക്കോവിന്റെ The Bet എന്ന കഥയും വെല്‍ഷ് എഴുത്തുകാരന്‍ ഡബ്ല്യൂ.എച്ച്.ഡേവീസിന്റെ In the Country എന്ന കവിതയും നല്‍കിയിരിക്കുന്നു.
അഞ്ചാം യൂണിറ്റില്‍ കൊളമ്പിയന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ Balthazar’s Marvellous Afternoon എന്ന കഥയാണ് പ്രധാന വായനയ്ക്ക് നല്‍കിയിട്ടുളളത്. കലയുടെയും സംസ്‌കാരത്തിന്റെയും പ്രാധാന്യം നല്‍കുന്ന പ്രമേയം ഉള്‍ക്കൊളളുന്ന ഈ യൂണിറ്റില്‍ അമേരിക്കന്‍ എഴുത്തുകാരനായ ഫെഡ്രറിക് മോര്‍ഗന്റെ The Master എന്ന കവിതയാണ് തുടര്‍ന്ന് വരുന്നത്. സംഗീതത്തിന്റെ ശക്തി വിളിച്ചോതുന്ന കാള്‍ പോള്‍നാക്കിന്റെ പ്രസംഗം Art that Heals ആണ് അധികവായനയ്ക്ക് കൊടുത്തിട്ടുളളത്. കൂടാതെ The Arrow and the Song എന്ന അമേരിക്കന്‍ കവി ലോംഗ്‌ഫെലോയുടെ കവിതയും നല്‍കിയിട്ടുണ്ട്.
കോളനീവല്‍കരണത്തിന്റെ അധിപ്രസരം നിറഞ്ഞ പാഠങ്ങള്‍ കുത്തിനിറച്ച പുസ്തകങ്ങളില്‍ നിന്ന് ലോകത്തിന്റെ വിവിധ സംസ്‌കാരങ്ങളിലെ സാഹിത്യം ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ പുസ്തകം കേരള വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലാണ്. കുട്ടികള്‍ക്ക് പാഠങ്ങളുടെ അന്ത:സത്ത ഉള്‍ക്കൊണ്ട് പാഠഭാഗങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് അധ്യാപകര്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു. അധ്യാപകരെ സഹായിക്കാന്‍ വളരെ വിവരണാത്മകമായ ഒരു അധ്യാപകസഹായി (Teacher’s Handbook) ഉടന്‍ തന്നെ സ്‌കൂളുകളില്‍ എത്തിചേരുന്നതാണ്. വളരെയധികം വിഭവങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഈ പാഠപുസ്തകം അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു പോലെ സ്വകരിക്കുമെന്ന് പ്രത്യാശിക്കാം.

Noun and verbs

Double role
നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ സിനിമയില്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്നത് കണ്ടിട്ടുണ്ടല്ലോ? എന്താണ് നാടകത്തില്‍ ഇത് കാണിക്കാന്‍ കഴിയാത്തത്? ഒരേ നടന്‍ തന്നെ വേഷവും ഭാവവും മാറ്റി രണ്ടായി അഭിനയിച്ച് ടെക്‌നിക്കല്‍ ടച്ച് നല്‍കിയാണ് ഡബിള്‍ റോളില്‍ അഭിനയിക്കുന്നതായി നാം സിനിമയില്‍ കാണുന്നത്. ഇതുപോലെ ഇംഗ്ലീഷില്‍ ഒരു വാക്ക് തന്നെ ഡബിള്‍ റോളില്‍ വരാറുണ്ട്. എന്താണീ ഡബിള്‍ റോള്‍? ഒരു വാക്ക് തന്നെ noun ആയും verb ആയും അഭിനയിക്കുന്നു എന്നര്‍ത്ഥം. 8,9,10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളില്‍ ഇതിനുളള ഉദാഹരണങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. നിങ്ങളെ സഹായിക്കാനും കൂടുതല്‍ അറിവ് നല്‍കുവാനുമാണ് ഇവിടെ ശ്രമിക്കുന്നത്്.
ചില nounകളും verb കളും ഒരേ അക്ഷരത്തില്‍ തന്നെ കാണപ്പെടും. എന്നാല്‍ അവയുടെ ഉച്ചാരണത്തില്‍ മാറ്റമുണ്ടായിരിക്കും. ഉദാഹരണത്തിന് conduct, digest, escort, insult, produce, record തുടങ്ങിയ വാക്കുകള്‍ noun ആയും verb ആയും ഒരേ അക്ഷരം തന്നെ സ്വീകരിക്കുമെങ്കിലും അവയുടെ ഉച്ചാരണത്തില്‍ വ്യത്യസ്ത പുലര്‍ത്തുന്നവയാണ്. ഇവ ഉപയോഗിച്ചുളള ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കൂ.
I do not approve of his cónduct. John Williams will condúct the symphony .
He subscribes to the Reader Dígest. Some food is difficult to digést.
Charlie will be her éscort. He will escórt her to the Prom.
That last remark was an ínsult. How dare you insúlt your father?
Celery and tomatoes are fresh próduce. These factories prodúce the finest widgets.
That’s his fifth platinum récord. Let’s recórd the baby’s first word.
ആദ്യം നല്‍കിയിരിക്കുന്ന വാക്യങ്ങളില്‍ ബോള്‍ഡ് അക്ഷരത്തില്‍ നല്‍കിയിരിക്കുന്ന വാക്കിനെ noun ആയി ഉപയോഗിച്ചിരിക്കുന്നു. രണ്ടാമത്തത്തില്‍ വാക്ക് verb ആയി മാറുന്നു. noun ആയി ഉപയോഗിക്കുമ്പോള്‍ accent (ഊന്നല്‍) വാക്കിന്റെ ആദ്യ ഭാഗത്തിലും (syllable), verb ആയി ഉപയോഗിക്കുമ്പോള്‍ accent വാക്കിന്റെ രണ്ടാമത്തെ ഭാഗത്തിലുമായിരിക്കും. Accent രേഖപ്പെടുത്തിയിരിക്കുന്നത് (ó) ശ്രദ്ധിക്കുമല്ലോ. ആദ്യത്തെ വാചകത്തില്‍ conduct എന്ന വാക്ക് noun ആയി ഉപയോഗിക്കുമ്പോള്‍ ഉച്ചാരണം കോണ്‍ടക്ട് എന്നാണെങ്കില്‍ രണ്ടാമത്തെ വാചകത്തില്‍ conduct എന്ന വാക്ക് verb ആയി ഉപയോഗിക്കുമ്പോള്‍ ഉച്ചാരണം കണ്‍ട്ക്റ്റ് എന്നാണ്.
മറ്റൊന്നു ശ്രദ്ധിക്കൂ.
Take his advice with a grain of salt. Who will advise the king?
He likes a warm bath. They bathe in the river.
It’s cold enough to see our breath. Don’t breathe the chemical fumes.
The shoes are made of cloth. Feed the hungry and clothe the naked.
He felt grief at the death of the child. He must be allowed time to grieve.
Here, I’ll give you half. The new invention will halve production costs.
ബോള്‍ഡായി നല്‍കിയിട്ടുളള വാക്കുകളാണ് noun ആയും verb ആയും ഉപയോഗിച്ചിരിക്കുന്നത്. രണ്ട് വാക്കുകളുടെയും ഉച്ചാരണം ഏറെക്കുറെ ഒന്നാണ്. എന്നാല്‍ അവയുടെ സ്‌പെലിംഗുകളില്‍ വ്യത്യാസം കാണാം. noun ആയി ഉപയോഗിക്കുമ്പോള്‍ advice എന്നും verb ആയി ഉപയോഗിക്കുമ്പോള്‍ advise എന്നുമാണ് ഉപയോഗിക്കുക.
noun ആയും verb ആയും ഉപയോഗിക്കാവുന്ന വാക്കുകളുടെ ഒരു പട്ടിക തയ്യാറാക്കാന്‍ ശ്രമിക്കൂ...
‘a’ കൊണ്ട് തുടങ്ങുന്ന ചില വാക്കുകള്‍ ഇവിടെ നല്‍കിയിരിക്കുന്നു. access, ache, act, address, aim, alert, answer, arrest, attack, auction. മറ്റ് അക്ഷരങ്ങള്‍ കൊണ്ടുളള വാക്കുകള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കൂ...